മനുഷ്യദ്രവ്യങ്ങൾ
വിശാലമായ അർത്ഥത്തിൽ മനുഷ്യനെല്ലാം ഒരു വർഗ്ഗമാണ്. എന്നാൽ നിറം വലിപ്പം എന്നിവയുടെ അടിസ്ഥാനത്തിൽ പല വർഗ്ഗങ്ങളായി തരം തിരിവ് ആരംഭിച്ചിരുന്നിരിക്കാം. ജനപ്പെരുപ്പം മൂലവും ഭക്ഷണ ദൌർലഭ്യം മൂലവും ജനങ്ങൾ ദൂരെ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തിരുന്നിരിക്കാം. ഒരോ വാസസ്ഥലങ്ങളിലെ വ്യത്യസ്തമായ കാലാവസ്ഥയും ഭക്ഷണരീതിയും മൂലം ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് അവരുടെ ശരീരത്തിനും അവയവങ്ങൾക്കും പ്രകടമായ വ്യത്യാസങ്ങൾ വരുത്തി. ത്വക്കിന്റെ നിറവും ശരീരത്തിന്റെ വലിപ്പവുമാണ് പ്രധാനപ്പെട്ടവ. കണ്ണ്, മുടി, തൊലി എന്നിവയുടെ നിറവ്യത്യാസങ്ങളും ആകൃതിയിലുള്ള പ്രത്യേകതകളും വിഭിന്ന വർഗ്ഗങ്ങൾ ഉടലെടുക്കാൻ കാരണമാക്കി. എന്നാൽ മറ്റൊരു വഴിയിലൂടെ വിഭിന്ന വർഗ്ഗങ്ങൾ തമ്മിൽ ഉദ്ഗ്രഥനവും സംഭവിച്ചുകൊണ്ടിരുന്നതിനാൽ ശുദ്ധമായ ഒരു വർഗ്ഗം ലോകത്തിൽ നിലനിന്നിട്ടില്ല.
1)നീഗ്രോ വർഗ്ഗക്കാർ
കറുത്ത നിറമുള്ള നീഗ്രോ വർഗ്ഗക്കാർ ആഫ്രിക്കയിലെ ഉഷ്ണ മേഖലയിൽ പെട്ട കാട്ടുപ്രദേശങ്ങളിലും അറേബ്യ, മധ്യ-ദക്ഷിണ ഭാരതം, ഓസ്ട്രേലിയ, ടാസ്മേനിയ, മലയ എന്നിവിടങ്ങളിലാണ് കണ്ടു വരുന്നത്. അമേരിക്കയിലും ഇവർ ഉണ്ടായിരുന്നതായി തെളിവുകൾ ഉണ്ട്. കറുത്ത നിറം, വീതികൂടിയ മൂക്ക്, തടിച്ച ചുണ്ടുകൾ, ചുരുണ്ടതും കറുത്തതുമായ മുടി എന്നിവയാണ് പ്രധാനപ്പെട്ട പ്രത്യേകതകൾ. ആധുനിക നീഗ്രോ വർഗ്ഗത്തിൽ രണ്ട് പ്രധാന വിഭാഗങ്ങൾ ഉണ്ട്. ഒന്ന് പൊക്കം കുറഞ്ഞ്, ഉരുണ്ട തലയോട് കൂടിയ പിഗ്മി വർഗ്ഗം, ഇവർ മുഖ്യമായും ആഫ്രിക്ക, ദക്ഷിണ പൂർവ്വേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് വസിക്കുന്നത്. രണ്ട് ഉയരം കൂടിയതും നീണ്ട തലയുള്ളതുമായ നീഗ്രോ വർഗ്ഗം. ആഫ്രിക്കയിൽ തന്നെയും, പാപ്പുവ ദ്വീപുകൾ, അമേരിക്ക, ഫ്രാൻസ്, എന്നിവിടങ്ങളിലും മെനാനേഷ്യന്മാർ തുടങ്ങി ഏഷ്യയിലെ തെക്കു കിഴക്കൻ ദ്വീപുകളിലും വസിക്കുന്ന ആദിവാസികളും നീഗ്രോ വർഗ്ഗത്തിൽ പെടും.
2) മംഗോൾ വർഗ്ഗം
ഏറ്റവും കൂടുതൽ ഇന്ന് നിലവിലുള്ളത് മംഗോൾ വർഗ്ഗക്കാരാണ്. പല ഉപവർഗ്ഗങ്ങൾ ഉണ്ട് ഇവർക്കിടയിൽ. ജപ്പാൻ, ചൈന, ഇന്തോചൈന, തായ്വാൻ,
വിയറ്റ്നാം, നേപ്പാൾ. റ്റിബെറ്റ് എന്നീ രാജ്യങ്ങളിലെ ജനങ്ങൾ ഈ വംശജരാണ്. മഞ്ഞ കലർന്ന വെളുപ്പ് നിറം, ഉരുണ്ട മുഖം, നീണ്ട കോലൻ മുടി, വീർത്ത കൺപോളകൾ എന്നിവയാണ് ഇവരുടെ പ്രത്യേകതകൾ. ഒരു കാലത്ത് അമേരിക്കൻ ഭൂഖണ്ഡത്തിലെ മിക്ക ഭാഗങ്ങളിലും ഇവർ അധിവസിച്ചിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഇവർ പൂർവ്വേഷ്യയിൽ നിന്ന് അലാസ്ക വഴി അമേരിക്കയിൽ പ്രവേശിച്ചിരുന്നു എന്നും മഞ്ഞനിറം കാലാവസ്ഥയുടെ സ്വാധീനം നിമിത്തം ചെമ്പ് നിറമായതാണെന്നും കരുതുന്നു. ഇവരാണ് റെഡ് ഇന്ത്യാക്കാർ എന്ന് കൊളംബസ് വിളിച്ച അമേരിക്കൻ ഇന്ത്യക്കാർ. അമേരിക്കയിലെ ശീത മേഖലകളിൽ താമസിക്കുന്ന എസ്കിമോ എന്ന വംശജരിലും മംഗോളിയൻ ജീനുകൾക്കു പുറമേ മറ്റു ജീനുകളും കലർന്നിട്ടുള്ളതായി കാണാം.
3)കോക്കേഷ്യൻ
വെള്ളക്കാരായ ഇവരിൽ പ്രധാനമായി ഹെമറ്റിക്, സെമറ്റിക്, ഇന്തോ-യൂറോപ്യൻ എന്നിങ്ങനെ മൂന്ന് വർഗ്ഗങ്ങൾ ആണ് ഉള്ളത്. പുരാതന ഈജിപ്തുകാർ ഹെമറ്റിക് വർഗ്ഗത്തിൽ പെട്ടവരായിരുന്നു. ബാബിലോണിയന്മാർ, അസ്സീറിയന്മാർ, ഹീബ്രുകൾ, ഫിനീഷ്യന്മാർ, അറബികൾ എന്നിവർ സെമറ്റിക് വർഗ്ഗത്തിൽ പെട്ടവരും, യുറോപ്പിന്റെ ഉത്തരാർദ്ധത്തിൽ താമസിച്ചിരുന്ന നോർഡിക് വംശം മധ്യ യൂറോപ്പിലെ ആൽപൈൻ വംശം ഇന്ത്യയിലും ജർമ്മനിയിലും മറ്റും വാസമുറപ്പിച്ച ആര്യന്മാർ എമ്മൊവർ ഇന്തോ യൂറോപ്യൻ വർഗ്ഗത്തിലും പെടുന്നു. വെളുത്ത നിറം, നീണ്ട മൂക്ക്, ചെറിയ ചുണ്ടുകൾ, എന്നിവയായിരുന്നു പ്രത്യേകതകൾ. ഇതിൽ നോർഡിക്, ആൽപൈൻ വംശജർക്ക് നിറം കൂടുതലും മുടി സ്വർണ്ണ, താമ്ര നിറത്തിലും ആയിരുന്നു. ഈ വർഗ്ഗങ്ങൾ തമ്മിൽ പരസ്പരം കൂടിക്കലർന്നിരുന്നു.
പ്രധാനപ്പെട്ട ഈ മൂന്നു വർഗ്ഗങ്ങളും പരസ്പരം കലർന്നിട്ടുള്ളതിനാൽ പല ഉപവർഗ്ഗങ്ങളും പലഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. വെള്ളക്കാരും നീഗ്രോകളും ചേർന്ന ഓസ്ട്രേലിയൻ വർഗ്ഗവും, ആഫ്രോ അമേരിക്കൻ വർഗ്ഗവും, മംഗോളിയരും നീഗ്രോകളും ചേർന്ന ബുഷ്മെൻ ഹോട്ടൻടോട്ട് വർഗ്ഗം കോക്കേഷ്യൻ വർഗ്ഗവും നീഗ്രോ വർഗ്ഗവും ചേർന്ന ദ്രാവിഡർ എന്ന വർഗ്ഗവും, നീഗ്രോകളും മംഗോളിയനും കോക്കേഷ്യനും ചേർന്ന ഇന്തോനേഷ്യന്മാർ,
മലയ വർഗ്ഗം, പോളിനേഷ്യന്മാർ
തുടങ്ങിയവ ഇതിൽ പ്രാധാന്യമർഹിക്കുന്നു.